May 2, 2026

വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധം: പുൽപ്പള്ളിയിൽ മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

0
IMG_20260223_222219
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ നഗരമദ്ധ്യത്തിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൽ ഗുഡ്സ് വാഹനങ്ങളിൽ പഴം, പച്ചക്കറികൾ ഉൾപ്പെടെയുള്ളവ എത്തിച്ച് കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്ത വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ലൈസൻസുകൾ എടുത്തും സർക്കാരിലേക്ക് കൃത്യമായി നികുതികൾ നൽകിയും വാടകയും കറണ്ട് ചാർജ്ജും അടച്ച് നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുൻപിൽ തന്നെ വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് വിൽക്കുന്നത് വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവെക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ടൗണുകളിൽ വഴിയോര കച്ചവടം നിയന്ത്രിച്ചുകൊണ്ടുള്ള ബോർഡുകൾ നിലനിൽക്കെയാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. ഇത് ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കുന്നതോടൊപ്പം നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇത്തരം വാഹനങ്ങൾ ടൗണിന് പുറത്തേക്ക് മാറ്റി വ്യാപാരം നടത്തുന്നതിൽ വ്യാപാരികൾക്ക് എതിർപ്പില്ലെന്നും എന്നാൽ അളവ്-തൂക്ക ഉപകരണങ്ങൾ പോലും സീൽ ചെയ്യിക്കാതെയും ലൈസൻസുകൾ ഇല്ലാതെയും നടത്തുന്ന ഇത്തരം കച്ചവടങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും നേതാക്കൾ കൂട്ടിചേർത്തു. പ്രതിഷേധ പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര, അജിമോൻ കെ.എസ്, ഷാജിമോൻ പി.എ, ജോസ് കുന്നത്ത്, പൈലി പി.എം, ഷിബിൻ വി.കെ, കെ.ജോസഫ്, പ്രഭാകരൻ, ഇ.ടി.ബാബു, ബാബു എം.വി, റഫീഖ് കെ.വി, ഹംസ, ജോബിഷ്, സലീൽ പൗലോസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *