May 2, 2026

വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ പങ്കാളിത്തം ഉറപ്പാക്കണം: ഐ.ജി.സി ഇഫ്താർ സംഗമം

0
IMG_20260224_110637
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ഐ.ജി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. സംഗമത്തിന്റെ ഭാഗമായി “വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ ന്യൂനപക്ഷ സാന്നിധ്യം” എന്ന വിഷയത്തെ ആസ്പദമാക്കി കെ. ജലീൽ കണിയാമ്പറ്റ വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ അഡ്വ. എം.സി.എ ജമാൽ, കെ. റഹീം, ഡോ. റാഫി, അബ്ദുൽ മജീദ്, കെ. മുഹമ്മദ് ഷാ, ഡോ. ബാവ കെ. പാലുക്കുന്ന്, പി.കെ. സലിം, കെ. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഡബ്ല്യു.എം.ഒ ഖത്തീബ് മുഹമ്മദ് ഇർഷാദ് വാഫി ഇഫ്താർ സന്ദേശം (നസീഹത്ത്) നൽകി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഗുരുജ്യോതി ഗുരുശ്രേഷ്ഠ അവാർഡ് നേടിയ ഇ. മുസ്തഫ, ഭാരത് സേവക് സമാജ് അവാർഡ് നേടിയ ഉമ്മർ, പൊതുരംഗത്തെ സേവനങ്ങൾക്ക് നീലിക്കട്ടി സലാം, ഷമീം പാറക്കണ്ടി എന്നിവരെയാണ് സംഗമത്തിൽ ആദരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *