വന്യമൃഗശല്യം ഡി എഫ് ഒ യുമായി ചർച്ച നടത്തി
മാനന്തവാടി:തവിഞ്ഞാൽ പഞ്ചായത്തിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭരണ സമിതിയും നാട്ടുകാരും നോർത്ത് ഡി എഫ് ഒ ആർ സന്തോഷ് കുമാർ, പേര്യ റെയ്ഞ്ച് ഓഫീസർ ഡി ഹരിലാൽ എന്നിവരുമായി ചർച്ച നടത്തി. പഞ്ചായത്തിലെ ഇരുമനത്തൂർ, ആലാറ്റിൽ, അയനിക്കൽ പ്രദേശങ്ങളിൽ കാട്ട് പോത്ത്, പന്നി, കുരങ്ങ്, മയിൽ എന്നിവയുടെ സാന്നിധ്യത്തെ തുടർന്ന് വ്യാപക കൃഷി നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചർച്ച നടത്തിയത്.
ഈ മാസം 27 ന് ജാഗ്രത സമിതി ചേരാൻ തീരുമാനിച്ചു, ഫെൻസിംഗ് നിർമ്മാണം പൂർത്തീകരിക്കുന്നതിനും, വാച്ചർമാരെ നിയമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി എഫ് ഒ അറിയിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി: എം ജി ബിജു, വൈസ് പ്രസി: റാബിയ അബ്ബാസ്, അംഗങ്ങളായ ബാബു ഷജിൽ കുമാർ, എൻ എം ആൻ്റണി ,നാട്ടുകാരായ ജോബി ജോസഫ്, മാത്യു മംഗലത്ത് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.





Leave a Reply