May 2, 2026

ദേശീയ തലത്തിൽ 14 റാങ്കുകളുമായി മലബാർ ഭദ്രാസനം

0
IMG_20260224_183920
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:എം.ജെ.എസ്.എസ്.എ യുടെ 2025ലെ വാർഷിക പരീക്ഷയിൽ ദേശീയ തലത്തിൽ 14 റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു. അഞ്ച് മുതൽ + 2 വരെ ക്ലാസുകളിലെ ദേശീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.

അഞ്ചാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരീസിലെ എൽ നിമ ജോർജ് , ആറാം ക്ലാസിൽ കണിയാമ്പറ്റ സെൻ്റ് ജോർജിലെ ഡിവൈന വിനു , താളൂർ സെൻ്റ് ജോർജിലെ എൻ മരിയ ഷിനു എന്നിവർ മൂന്നാം റാങ്കുകൾ നേടി. ഏഴാം ക്ലാസിൽ ചെതലയം സെൻ്റ് ജോർജിലെ അസിൻ മരിയാ ഷിനോജ് 2-ാം റാങ്കും.8-ാം ക്ലാസിൽ മീനങ്ങാടി സെൻ്റ് മേരീസിലെ നയനാ ബിനു ഒന്നാം റാങ്കും, ചെറ്റപ്പാലം സെൻ്റ് മേരീസിലെ ജ്യുവൽ അന്ന വിൽസൺ മൂന്നാം റാങ്ക് നേടി.ഒമ്പതാം ക്ലാസിൽ കാര്യമ്പാടി മോർ ബേസിലിലെ ആരോൺ സോണിഷിന് ഒന്നാം റാങ്ക് ലഭിച്ചു. മീനങ്ങാടി സെൻ്റ് മേരീസിലെ അലൈന അജിക്കാണ് 3-ാം റാങ്ക് .പ്ലസ് വണ്ണിൽ ബത്തേരി സെൻ്റ് മേരീസിലെ അഞ്ചു ബൈജു 2-ാം റാങ്ക് നേടി. +2വിന് മലബാർ ഭദ്രാസനത്തിൽആദ്യമായി കണിയാമ്പറ്റ സെൻ്റ് ജോർജിലെ അഡോണ പി.ബിനു ഒന്നാം റാങ്ക് കരസ്ഥമാക്കി. JSSLC വാർഷിക പരീക്ഷയിൽ ഭദ്രാസനത്തിന് ആദ്യമായി 4 റാങ്കുകൾ ഒരു വർഷം ലഭിച്ചു എന്നത് പ്രതേകം അഭിനന്ദാനർഹമാണ്. കാര്യമ്പാടി മോർ ബേസിലിലെ മരിയാ ക്രിസ്റ്റോ രണ്ടാം റാങ്കും കണിയാമ്പറ്റ സെൻ്റ് ജോർജിലെ അഷിക പി.സാബു 4-ാം റാങ്കും കാരക്കൊല്ലി സെൻ്റ് മേരീസിലെ സ്റ്റെഫി എൽദോ 6 -ാം റാങ്കും ചീയമ്പം മോർ ബേസിലിലെ ആൻ മരിയ ഷൈബു മാർക്കോടെ 8-ാം റാങ്കും നേടി.

വിജയികളെ മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഡോ ഗീവർഗീസ് മോർസ്തേഫാനോസ് ,സൺഡേസ്കൂൾ ഭദ്രാസനവൈസ് പ്രസിഡൻ്റ് ഫാ. ബേബി ഓലിക്കൽ ,ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി എന്നിവർ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *