സോപ്പ്,ഡിറ്റർജന്റ് , ലോഷൻ നിർമ്മാണ പരിശീലനം നൽകി
അരപ്പറ്റ: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാടിൻ്റെ സഹകരണത്തോടെ ആക്ഷൻ എയ്ഡ് അസോസിയേഷൻ സൗജന്യ സോപ്പ്,ഡിറ്റർജന്റ്, ലോഷൻ നിർമ്മാണ പരിശീലനം നൽകി. മേലെ അരപ്പറ്റ മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി വാർഡ് മെമ്പർ ഷഫീഖ് അടാട്ടിൽ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റിസോഴ്സ് പേയ്സൺ ആലീസ് പരിശീലനത്തിന് നേതൃത്വം നൽകി. കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് ജ. സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ആക്ഷൻ എയ്ഡ് അസോസിയേഷൻ കോർഡിനേറ്റർ മൃദുൻ എന്നിവർ സംസാരിച്ചു.





Leave a Reply