മാനന്തവാടി-അടൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസിന് തുടക്കമായി
മാനന്തവാടി: തെക്കൻ കേരളത്തെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് (പി എസ് എഫ്) സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. അടൂരിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്കും തിരിച്ചുമുള്ള ഈ സർവീസ്, പ്രധാനമായും കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രധാന റൂട്ടും സവിശേഷതയും സാധാരണ സർവീസുകളിൽ നിന്ന് വ്യത്യസ്തമായി മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി വഴി കടന്നുപോകുന്നു എന്നതാണ് ഈ സർവീസിന്റെ പ്രധാന പ്രത്യേകത. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് രാത്രി വൈകി മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ മഞ്ചേരി -അരീക്കോട്- മുക്കം,വഴി വയനാട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ ബസ് വലിയൊരു അനുഗ്രഹമാകും.
സമയക്രമം
യാത്ര 1: അടൂർ മുതൽ മാനന്തവാടി വരെ
വൈകുന്നേരം അടൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെയോടെ വയനാട്ടിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
അടൂർ: 04:00 PM
തിരുവല്ല: 04:40 PM
കോട്ടയം: 05:20 PM
വൈക്കം: 06:30 PM
വൈറ്റില (എറണാകുളം): 07:10 PM
അങ്കമാലി: 08:00 PM
തൃശ്ശൂർ: 09:00 PM
ഷൊർണ്ണൂർ: 10:20 PM
പെരിന്തൽമണ്ണ: 11:10 PM
മഞ്ചേരി: 11:50 PM
അരീക്കോട്: 12:15 AM
മുക്കം: 12:30 AM
താമരശ്ശേരി: 12:45 AM
കൽപ്പറ്റ: 01:45 AM
മാനന്തവാടി: 02:35 AM
യാത്ര 2: മാനന്തവാടി മുതൽ അടൂർ വരെ
ഉച്ചയ്ക്ക് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ അടൂരിൽ എത്തുന്ന വിധത്തിലാണ് മടക്കയാത്ര.pmna -tsy live ksrtc ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.
മാനന്തവാടി: 02:45 PM
കൽപ്പറ്റ: 03:35 PM
മുക്കം: 04:50 PM
അരീക്കോട്: 05:05 PM
മഞ്ചേരി: 05:25 PM
പെരിന്തൽമണ്ണ: 06:20 PM
തൃശ്ശൂർ: 08:00 PM
എറണാകുളം (വൈറ്റില): 10:20 PM
കോട്ടയം: 12:05 AM
തിരുവല്ല: 12:40 AM
അടൂർ: 01:25 AM
ടിക്കറ്റ് ബുക്കിംഗ് വിവരങ്ങൾ
യാത്രക്കാർക്ക് ഓൺലൈൻ വഴി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
വെബ്സൈറ്റ്: www.onlineksrtcswift.com
മൊബൈൽ ആപ്പ്: Ente KSRTC Neo-OPRS
📞 സഹായത്തിന് വിളിക്കാം
ബസ്സിന്റെ കൃത്യമായ സ്ഥാനവും കൂടുതൽ വിവരങ്ങളും അറിയാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
KSRTC അടൂർ: 9188933748
KSRTC മാനന്തവാടി: 9188933818





Leave a Reply