February 25, 2026

എ.ഐ സാധ്യതകളും വെല്ലുവിളികളും: വിമൻ ചേംബറിന്റെ ശിൽപ്പശാല 28-ന് 

0
IMG_20260225_153135
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ) വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി വിമൻ ചേംബർ ഓഫ് കോമേഴ്‌സ് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കൽപ്പറ്റ മടിയൂരിലെ ലിസിയെം മോണ്ടിസോറി സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.  എ ഐ സ്റ്റാർട്ടപ്പായ ന്യൂബിഓം  ലാബ്‌സിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ സൂരജ് കെ. ബാബുവാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. കാർഷിക, വിദ്യാഭ്യാസ, ഐ.ടി, മാധ്യമം, സിനിമ, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ എ.ഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സംരംഭകർക്കും പൊതുസമൂഹത്തിനും അറിവ് നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

പരമ്പരാഗത തൊഴിലിടങ്ങളിൽ നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് ചില തൊഴിലുകൾ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റേഷൻ മേഖലയായ വയനാട്ടിലെ റബ്ബർ, കാപ്പി തോട്ടങ്ങളിൽ എ.ഐ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിഷയത്തിന്റെ കാലികപ്രാധാന്യം പരിഗണിച്ചാണ് വനിതാ ദിനത്തോടനുബന്ധിച്ച് പതിവ് രീതികളിൽ നിന്ന് മാറി ഇത്തരമൊരു സെമിനാർ സംഘടിപ്പിക്കുന്നതെന്ന് വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ അറിയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ഈ ശിൽപ്പശാലയിൽ താല്പര്യമുള്ളവർക്ക് 8156929302, 9744701717 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *