June 12, 2026

മാനന്തവാടി പോളിടെക്‌നിക് പുതിയ കെട്ടിടോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കും 

0
IMG_20260226_195316
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മാനന്തവാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലബോറട്ടറി കെട്ടിടം, ക്യാമ്പസ് റോഡ്, ലൈബ്രറി ആന്‍ഡ് ലബോറട്ടറി അനക്‌സ് കെട്ടിടം, ഐ.ഇ.ഡി.സി ആന്‍ഡ് മീഡിയ ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം നാളെ രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി. ജയപ്രകാശ്, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ജില്‍സണ്‍ തൂപ്പുങ്കര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് നിട്ടറ, മാനന്തവാടി പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ എം.ജെ ബിജു, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, വാര്‍ഡ് അംഗം വി. സെറീന, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news