അംഗൻവാടി കലോത്സവം നടത്തി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി കലോത്സവം നടത്തി.കലോത്സവത്തിൽ വിജയികളായ മാടത്തുംപാറ അംഗൻവാടിയിലെ വിദ്യാർത്ഥികളെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശാന്തകുമാരി,മുനീർ പി, വത്സ ബാബു, ഹസ്ന, അനു ആന്റണി, സൈഫുന്നിസ, സജിന, ശോഭ, ബിജു സാബു എന്നിവർ സംസാരിച്ചു. വിനുജ സുരേന്ദ്രൻ സ്വാഗതവും സൈന നന്ദിയും പറഞ്ഞു.





Leave a Reply