April 25, 2026

യുദ്ധ ഭീകരതക്കെതിരെ മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രതിഷേധ റാലി നടത്തി

0
IMG_20260303_200217
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അമേരിക്കയും ഇസ്രയേലും ഇറാനിൽ ബോംബുകൾ വർഷിച്ച് പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടക്കൊല ചെയ്യുന്നതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി. ഇരു രാജ്യങ്ങളും തുടരുന്ന യുദ്ധ ഭീകരതക്കെതിരെയായിരുന്നു പ്രതിഷേധം. സി.കുഞ്ഞബ്ദുളള, പി.വി.എസ്. മൂസ്സ, ഹർഷാദ് ചെറ്റപ്പാലം, ഷബീർ സൂഫി, ഫൈസൽ പഞ്ചാരക്കൊല്ലി, സി.എച്ച്. കുഞ്ഞമ്മദ്, ബഷീർ, സുബൈർ, ഫസലുറഹ്മാൻ, ഷമീർ എം.എ, യാസിർ ചിറക്കര എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *