June 25, 2026

പേര്യയിൽ കാട്ടുപോത്തിറങ്ങി കൃഷി നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം

0
IMG_20260306_163358
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: പേര്യ വില്ലേജിലെ എടലക്കുനിയിൽ കാട്ടുപോത്തിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. എടലക്കുനി സനൂപിന്റെ മുന്നൂറോളം ചുവട് പയർ കൃഷിയാണ് കാട്ടുപോത്തിൻ കൂട്ടം പൂർണ്ണമായും നശിപ്പിച്ചത്. പാട്ടത്തിനെടുത്ത വയലിൽ വിളവെടുപ്പിന് പാകമായ കൃഷിയാണ് ഇന്നലെ രാത്രി വൈകിയുണ്ടായ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ ഇല്ലാതായത്. ഇന്നലെ രാത്രി വൈകിയും കാട്ടുപോത്തുകളെ തുരത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ പയർ പറിക്കാനെത്തിയപ്പോഴാണ് കൃഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടത്. പേര്യ വില്ലേജിന്റെ വിവിധ ഭാഗങ്ങളിലും സ്കൂൾ പരിസരങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നശിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും കർഷക സംഘം പേര്യ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *