ബവ്കോ ഔട്ട്‌ലെറ്റുകളിൽ ആന്റി ഹരാസ്‌മെന്റ് ടീം: വയനാട് ജില്ലയിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലെ വനിതാ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ച ആന്റി ഹരാസ്‌മെന്റ് പ്രോഗ്രാം ടീമിന്റെ വയനാട് ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുത്തു. ദീപാ ഷാജി (പുൽപ്പള്ളി), ഹരിത പി.എസ് (കൽപ്പറ്റ), രഞ്ജുഷ വി.എസ് (പനമരം) എന്നിവരാണ് വയനാട് ജില്ലയിലെ ചെയർപേഴ്സൺമാർ. അസിസ്റ്റന്റ് ചെയർപേഴ്സൺമാരായി ജമുനാ ഭായ്, അനീഷ് വി.ജി (പുൽപ്പള്ളി), സൂര്യ പി.എസ്, സജി വി.കെ (പനമരം), ദിവ്യ കേശവൻ, സജിത്ത് (ബത്തേരി) എന്നിവരെ മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ മുഴുവൻ ഔട്ട്‌ലെറ്റുകളിലും വനിതാ ചെയർപേഴ്സൺമാരെയും അസിസ്റ്റന്റ് ചെയർപേഴ്സൺമാരെയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇവർക്കായി തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ബവ്കോ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് വിശദമായ ക്ലാസുകൾ നൽകി. കേരള പോലീസ് ട്രെയിനിങ് ഓഫീസർ ലക്ഷ്മണൻ ഐ.പി.എസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഈ പരിശീലനത്തിൽ പങ്കെടുത്തു.





Leave a Reply