ഉദ്ഘാടന പരിപാടിയിൽ നിന്നും യുഡിഎഫ് വിട്ട് നിൽക്കും
കൽപ്പറ്റ: വെള്ളമുണ്ട -വാരാമ്പറ്റ-പടിഞ്ഞാറത്തറ റോഡ് നവീകരണത്തിന് 15 കോടി രൂപ രാഹുൽ ഗാന്ധി വയനാട് എം പി യായിരുന്ന കാലത്ത് കേന്ദ്ര സർക്കാർ സി ആർ ഐ എഫ് ഫണ്ട് അനുവദിച്ചതാണ്.ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിക്ക് നൽകിയ കത്ത് പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്. ഈ സാഹചര്യത്തി സംസ്ഥാന ഫണ്ടാണ് എന്ന് വരുത്തി തീർത്ത് സ്ഥലം എം.പി.യെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് 7 ന് മുഖ്യമന്ത്രി നടത്തുന്ന ഓൺലൈൻ ഉദ്ഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ട് നിൽക്കാൻ തീരുമാനിച്ചതായി വെള്ളമുണ്ട പഞ്ചായത്ത് ചെയർമാൻ പി.സി .ഇബ്രാഹിം ഹാജിയും കൺവീനർ ഷാജി ജേക്കബും അറിയിച്ചു.





Leave a Reply