ആയിരങ്ങളെ നോമ്പ് തുറപ്പിച്ച് വയനാട് സി എച്ച് സെന്റർ
വൈത്തിരി: കഴിഞ്ഞ 15 വർഷമായി വൈത്തിരി താലൂക്ക് ആശുപത്രി യോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സി എച്ച് സെന്റർ വയനാട് ദിവസവും ഇരുന്നൂറിലധികം ആളുകൾക്കാണ് ഇഫ്താറും അത്താഴവും നൽകുന്നത്. ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ലക്കിടി വെറ്റിനറി കോളേജ് വിദ്യാർഥികൾക്കും, താലൂക്ക് ആസ്ഥാനത്തെ ഓഫീസുകളിലെ നോമ്പുകാർക്കും, ആശ്വാസമായാണ് ഇഫ്താറും അത്താഴവും സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടക്ക് ഇരുപതിനായിരത്തിലധികം സൗജന്യ ഡയാലിസിസ്കൾ സി എച്ച് സെന്റർ വയനാട് ചെയ്തു. വൈത്തിരി ആശുപത്രിയോട് അനുബന്ധിച്ചുള്ള സെൻ്ററിലാണ് ദിവസവും ഇഫ്താർ അത്താഴം നടക്കുന്നത്. ഒപ്പംതന്നെ വൈകുന്നേരങ്ങളിൽ രോഗികൾക്ക് സുഭിക്ഷമായി ഭക്ഷണം നൽകുകയും ചെയ്യുന്നു. സൗജന്യ നിരക്കിലും ,സൗജന്യമായും ആംബുലൻസ് സൗകര്യം, രക്തദാന സംവിധാനം, അപകടങ്ങളിലും, അപകട മരണങ്ങളിലും ഓടിയെത്തുന്ന വളണ്ടിയർ സേവനം, മയ്യത്ത് പരിപാലനം തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് സി എച്ച് സെന്റർ വയനാട് നടത്തുന്നത്. പയന്തോത് മൂസഹാജി,റസാഖ് കൽപറ്റ,പിസി ഇബ്രാഹിം ഹാജി, ടി ഹംസ, സി മൊയ്തീൻകുട്ടി തുടങ്ങിയവർ നയിക്കുന്ന സി എച്ച് സെന്റർ വൈത്തിരിയിലെ പ്രവർത്തനങ്ങൾക്ക്കൺവീനർ സലീം മേമന, ബഷീർ പൂക്കോടന്, ഫസൽ തങ്ങൾ ,ഷാജി കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply