June 25, 2026

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവ്

0
IMG_20260313_223756
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവിന് ജീവപര്യന്തം തടവ്. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌ത കേസിലാണ് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

 

മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത‌ പോക്സോ കേസിലെ പ്രതിയായ പിതാവിനെ കുറ്റക്കാരനാണന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.കൃഷ്ണകുമാറാണ് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴ യും വിധിച്ചത്. ഗർഭിണിയായ 12 വയസ്സുകാരി പ്രസവിച്ചതിന് ശേഷം നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് പിതാവാണ് മകളെ പിഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് തെളിഞ്ഞത്. കേസിൻ്റെ ആദ്യ അന്വേഷണം അന്ന ത്തെ സി.ഐ ആയിരുന്ന സുനിൽ ഗോപിയും, തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സി.ഐ ടി.എ അഗസ്റ്റിനുമാണ് നടത്തിയത്. എഎസ് ഐ റോയ്സൺ ജോസഫ് അന്വേഷണത്തിൽ പങ്കാളിയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *