ലൈലത്തുൽ ഖദ്‌ർ: കാത്തിരിപ്പിന്റെ പുണ്യവും വിശ്വാസിയുടെ ജാഗ്രതയും
മനുഷ്യ
രാശിയുടെ
സന്മാർഗ്ഗരേഖയായ
വിശുദ്ധ ഖുർആൻ
ഭൂമിയിലേക്ക്
വിരുന്നിറങ്ങിയ
മാസമെന്ന
നിലയിൽ
വിശുദ്ധറമളാൻ
വിശ്വാസികൾക്ക്
സമാനതകളില്ലാത്ത
ആത്മീയ
വസന്തമാണ്.ഈ വസന്തത്തിലെ
ഏറ്റവും
സുഗന്ധപൂരിതമായ
പുഷ്പമാണ്
‘ലൈലത്തുൽ ഖദ്‌ർ’
അഥവാ
നിർണ്ണായകമായ
രാത്രി
ആയിരം മാസങ്ങളേക്കാൾ
പുണ്യം വാഗ്ദാനം
ചെയ്യപ്പെട്ട ഈ
രാവിനെ
പ്രതീക്ഷിക്കുന്നവർ
വെറുമൊരു രാത്രിയെ
കാത്തിരിക്കുകയല്ല,
മറിച്ച് തങ്ങളുടെ
ആയുഷ്കാലത്തെ
മുഴുവൻ
ധന്യമാക്കാനുള്ള
അപൂർവ്വ
നിമിഷങ്ങളെ
തേടുകയാണ്
ചെയ്യുന്നത്.
ലൈലത്തുൽ ഖദ്‌റിനെ
പ്രതീക്ഷിക്കുന്ന
ഒരു വിശ്വാസി
പാലിക്കേണ്ട
മര്യാദകളെയും കർമ്മങ്ങളെയും കുറിച്ച് പ്രമുഖ
ഇസ്‌ലാമിക
കർമ്മശാസ്ത്ര
ഗ്രന്ഥങ്ങളും പണ്ഡിതരുംപല
നിർദ്ദേശങ്ങളും
പറഞ്ഞിട്ടുണ്ട്.
റമളാനിലെ
അവസാന പത്ത്
പ്രവേശിക്കുന്നതോടെ
ലൈലത്തുൽ
ഖദ്‌റിനായുള്ള
തയ്യാറെടുപ്പുകൾ
വിശ്വാസി തുടങ്ങണം.
പ്രമുഖ ഹദീസ്
ഗ്രന്ഥമായ സ്വഹീഹുൽ
ബുഖാരിയിൽ
മഹതി ആയിശ (റ) ഉദ്ധരിക്കുന്നത്
കാണാം:
“റമളാനിലെ അവസാന
പത്ത് പ്രവേശിച്ചാൽ
തിരു നബി (സ്വ)
രാത്രിയെ
ഇബാദത്തുകൊണ്ട്
സജീവമാക്കുകയും,
കുടുംബത്തെ
വിളിച്ചുണർത്തുകയും,
തന്റെ ഉടുതുണി
മുറുക്കിയുടുത്ത്
പ്രയത്നിക്കുകയും
ചെയ്യുമായിരുന്നു.”
ലൗകിക സുഖങ്ങളിൽ
നിന്നകന്ന്
പൂർണ്ണമായും
അല്ലാഹുവിന്റെ പ്രീതി
തേടിയുള്ള
തയ്യാറെടുപ്പാണ്
ഇവിടെ
ഉദ്ദേശിക്കുന്നത്.
‘അരയുടുപ്പ് മുറുക്കുക’
എന്നത് ഒരു ആലങ്കാരിക പ്രയോഗ
മാണെങ്കിലും
വയർ നിറയെ ഭക്ഷണം
കഴിക്കുന്ന ഒരാൾക്ക്
ഒരിക്കലും തന്റെ
അരയുടുപ്പ് മുറുക്കാൻ
കഴിയില്ല,
അയാൾ
ലൂസ് ആക്കാനാണ്
ശ്രമിക്കുക.
മാത്രമല്ല ശരീരം
വിശ്രമത്തിനായി
ദാഹിക്കുകയും ചെയ്യുന്നു.
ഭക്ഷണം കുറയ്ക്കുമ്പോൾ
മാത്രമേ ശാരീരികമായി
അരയുടുപ്പ് മുറുക്കി
ദീർഘനേരം
നിസ്കാരത്തിൽ
നിലകൊള്ളാൻ
സാധിക്കുകയുള്ളൂ.
ആദ്യത്തെ രണ്ട്
പത്തുകളിൽ ശരീരം
വൃതാനുഷ്ഠാനത്തിന്റെ
ഒരു താളം
കണ്ടെത്തിക്കഴിഞ്ഞു.
ഈ ഘട്ടത്തിൽ
അമിത ഭക്ഷണം
കഴിക്കുന്നത്
ശരീരത്തിന്
ഒരു ലോഡ് ആണ്.
ഇതിന്റെ
ദഹനപ്രക്രിയക്കായി
രക്തപ്രവാഹം
ആമാശയത്തിലേക്ക്
കേന്ദ്രീകരിക്കപ്പെടുന്നു.
ഇത് തലച്ചോറിനെയും
പേശികളെയും മന്ദീ
ഭവിപ്പിക്കുകയും
ഉറക്കം വരുത്തുകയും
ചെയ്യുന്നു.
അപ്പോൾ അവസാന
പത്തിൽ ഇഫ്താർ
ലഘു ഭക്ഷണം
മാത്രമാകുമ്പോഴാണ്
അരയുടുപ്പ്
മുറുക്കിയുടുത്ത്
ആന്തരിക
അവയവങ്ങൾക്ക്
വിശ്രമം
നൽകുന്നതിലൂടെ
ആ ഊർജ്ജത്തെ
പ്രാർത്ഥനയിലേക്ക് തിരിച്ചുവിടാൻ
കഴിയുന്നത്.
ഇമാം ഇബ്നു റജബ്(റ )
ഉദ്ധരിക്കുന്നു:
അവസാന പത്തിൽ
മുത്ത്നബി( സ്വ )
അവിടുത്തെ രാത്രി
ഭക്ഷണം ഇഫ്താറിനോടടുപ്പി
ക്കാറുണ്ടായിരുന്നു.
അഥവാ രാത്രി
ഇടയ്ക്കിടെയുള്ള
ഭക്ഷണം
ഒഴിവാക്കാറുണ്ടായിരുന്നു.
വയർ നിറഞ്ഞാൽ
ഭൗതികമായ
ആവശ്യങ്ങൾക്കായി
അവയവങ്ങൾ
വിശക്കുന്നു.
വയർ വിശന്നാൽ
അവയവങ്ങൾ
അല്ലാഹുവിലേക്ക്
തിരിയുന്നു.
എന്നാണ് സൂഫികളായ
മഹത്തുക്കൾ
പറയാറുള്ളത്.
ഐഹികമായ സുഖസൗകര്യങ്ങളിൽ
നിന്നും
ആസ്വാദനങ്ങളിൽ
നിന്നും
വിട്ടു നിന്ന്,
പരലോക വിജയത്തിനായുള്ള
“അന്തിമ
പോരാട്ടത്തിന്”
തയ്യാറെടുക്കുന്ന
ഒരു യോദ്ധാവിനെ
പോലെയായിരുന്നു
തിരുനബി( സ്വ)
അവസാന പത്തിൽ.
ലൈലത്തുൽ ഖദ്ർ എന്ന
ആയിരം
മാസത്തേക്കാൾ
പുണ്യമുള്ള
രാവിനെ നഷ്ടപ്പെടാതിരി
ക്കാനാണ്
ഈ മാതൃകാ
ശ്രമമെന്ന് പണ്ഡിതന്മാർ
വിവരിക്കുന്നു.
പ്രവാചക പത്നിമാർ
ആബിദകളും( ആരാധന
ചെയ്യുന്നവർ )
സാജിദകളും
( സുജൂദ് ചെയ്യുന്നവർ)
ആയിരുന്നു.
എന്നിട്ടും പ്രവാചകർ (സ്വ )
അവരെ
തട്ടിയുണർത്തിയതിന്റെ
തത്വം ഇമാം നവവി (റ )
ശറഹുമുസ്ലിമിൽ
വർണ്ണിക്കുന്നത്
ഇപ്രകാരമാണ്:
” ഈ അനുഗ്രഹീത
രാവുകളിലെ
ഒരു നിമിഷം
പോലും
തന്റെ പ്രിയപ്പെട്ടവർക്ക്
നഷ്ടപ്പെടരുത്
എന്ന പ്രവാചക
ഹൃദയത്തിന്റെ
കരുതലായിരുന്നു
അത്. ”
നന്മയിൽ സജീവമായവരെ
വീണ്ടും
ഉണർത്തുന്നത്
അവർ മോശക്കാരായതു
കൊണ്ടല്ല”,
മറിച്ച് ‘അഫ്ളൽ
‘( ശ്രേഷ്ഠം )
എന്ന അവസ്ഥയിൽ
നിന്ന്
‘അക്മൽ’
( സമ്പൂർണ്ണം )
എന്ന ഉന്നതിയിലേക്ക്
അവരെ
കൈപിടിച്ചുയർത്താനാണ്.
ആകാശത്തു നിന്ന്
റഹ്മത്തിന്റെ
കവാടങ്ങൾ
തുറക്കപ്പെടുമ്പോൾ
തന്റെ വീടിനുള്ളിൽ
ഒരാൾ പോലും
അശ്രദ്ധയുടെ
ഉറക്കത്തിൽ ആകാൻ
ആ കാരുണ്യത്തിന്റെ
പ്രവാചകർ
ഇഷ്ടപ്പെട്ടില്ല.
ഖുർആനിലെ
“നിങ്ങളും നിങ്ങളുടെ
കുടുംബവും
നരകാഗ്നിയെ
സൂക്ഷിക്കുക”
എന്ന
കല്പനയുടെ ഏറ്റവും
ഹൃദ്യമായ പ്രായോഗിക
രൂപമായിരുന്നു
ആ
നിശാ നിസ്കാരങ്ങൾ.
എഴുത്ത്
ഇസ്മാഈൽ സഅദി വാളാട്





Leave a Reply