പട്ടയഭൂമി തരംമാറ്റം: വന്യജീവി സംഘർഷം ഉൾപ്പെടെ വയനാടിന് ആശ്വാസമായി മന്ത്രിസഭായോഗ തീരുമാനങ്ങൾ
കൽപ്പറ്റ: വിവിധ ആശ്യങ്ങൾക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് ചട്ടങ്ങള്‍ 2026 രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗത്തിന്റെ അനുമതി.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും. 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000 മുതൽ 10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും. 10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കാനുമാണ് തീരുമാനം.
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അധികസഹായം അനുവദിക്കാനുള്ള കരട് മാനദണ്ഡത്തിനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം.

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്നും 4 ലക്ഷവും വനം – വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപക്ക് പുറമേ സി. എം .ഡി. ആർ. എഫിൽ നിന്ന് 6 ലക്ഷം അനുവദിക്കും. 40% -60% വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും.
60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, CMDRF ൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രിവാസം വേണ്ടി വരുന്നവര്‍ക്ക് എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കാനുമാണ് തീരുമാനമായത്.
വയനാട് മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയായ വയനാട് ടൗൺഷിപ്പിലെ ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ച് തുക കൈമാറാനാണ് തീരുമാനം.

വയനാട് വൈത്തിരി തരുവണറോഡിന്‍റെ ഭാഗമായ പടിഞ്ഞാറെത്തറ – നാലാം മൈല്‍ റോഡിന് പുനരുദ്ധാരണത്തിനായി 93 കോടി രൂപയുടെ ഭരണാനുമതിയും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നല്‍കി.





Leave a Reply