കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പടിഞ്ഞാറത്തറ: കാണാതായ യുവാവിന്റെ മൃതദേഹം ബാണാസുര ഡാമിൽ കണ്ടെത്തി. തരിയോട് സ്വദേശി ആലക്കൽ വിൻന്റോ(43) ആണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിനായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് ഡാമിൽ മൃതദേഹം പൊങ്ങിയത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പരേതനായ ജോസഫിൻ്റേയും, അമ്മിണിയുടേയും മകനാണ്. സഹോദരങ്ങൾ: വർക്കി, എൽസി, മോളി, ബിജു, ബിനു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തരിയോട് എട്ടാംമൈൽ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.





Leave a Reply