May 15, 2026

പള്ളിക്കുന്ന് റോഡുപണി തടഞ്ഞ സി പി എം നടപടിയിൽ പ്രതിഷേധം

0
IMG_20260323_143405
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെണ്ണിയോട്: ടി സിദ്ധിഖ് എം എൽ എ 49 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 38 ലക്ഷം രൂപയും അനുവദിച്ച് പണി ആരംഭിച്ച റോഡുപണി രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സി പി എം ന്റെയും ഇടതുപക്ഷക്കാരുടെയും നടപടിയിൽ യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. റോഡുപണി നടക്കുമ്പോൾ ഒളിഞ്ഞ് തടസ്സം സൃഷ്ടിച്ചവർഇന്ന് പ്രത്യക്ഷത്തിൽ ഇറങ്ങിയത് ജനംപ്രതിഷേധത്തോടെയാണ് കാണുന്നത്. വികസന വിരോധികളെ ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുള്ള വൈപ്പടി അധ്യക്ഷം വഹിച്ചു. കൺവീനർ സുരേഷ് ബാബു വാളൽ, സിസി തങ്കച്ചൻ , പി സി അബ്ദുള്ള, പി പി റെനീഷ്, വി സി അബൂബക്കർ , സി കെ ഇബ്രായി,മാണി ഫ്രാൻസിസ്, പി എൽ ജോസ് ,ബേബി പുന്നക്കൽ , എം സി മോയിൻ, പി ഇ വിനോജ്, കെ കെ നാസർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *