പള്ളിക്കുന്ന്-വെണ്ണിയോട് റോഡ്: യുഡിഎഫിന്റേത് കള്ളപ്രചരണമെന്ന് സിപിഐഎം
കോട്ടത്തറ: പള്ളിക്കുന്ന് വെണ്ണിയോട് റോഡ് പ്രവർത്തി സിപിഐഎം തടഞ്ഞു എന്ന നിലയിൽ യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി തകർന്നു കിടക്കുന്ന പള്ളിക്കുന്ന് വെണ്ണിയോട് റോഡിന് വേണ്ടി ഒന്നും ചെയ്യാത്ത കൽപ്പറ്റ എംഎൽഎ ക്ക് എതിരെയുള്ള ജനവികാരം സിപിഐഎം ന് എതിരെ തിരിക്കാനുള്ള യുഡിഎഫ് നേതാക്കളുടെ പാഴ്ശ്രമമാണ് ഇത്തരത്തിൽ കള്ള വാർത്തകൾ കെട്ടിച്ചമക്കുന്നതിന് പിന്നിൽ. യുഡിഎഫ് നേതാക്കൾ ഇത്തരത്തിലുള്ള വാർത്തകൾ നൽകുന്നത് അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.





Leave a Reply