വായ്പ ജപ്തി നടപടികൾക്കെതിരെ 30-ന് പനമരം കേരള ബാങ്കിന് മുന്നിൽ എഫ്.ആർ.എഫ് ധർണ്ണ
കല്പറ്റ: ജില്ലയിൽ വായ്പ കുടിശ്ശികയുടെ പേരിൽ ധനകാര്യ സ്ഥാപനങ്ങൾ നടത്തിവരുന്ന ജപ്തി നടപടികൾക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി എഫ്.ആർ.എഫ് ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി ഈ മാസം 30-ന് രാവിലെ 10 മണിക്ക് പനമരം കേരള ബാങ്കിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണകൂടത്തിന്റെ ചുവടുപിടിച്ച് കേരള ബാങ്കാണ് കർഷകർക്കെതിരെ ക്രൂരമായ നിലപാടുകൾ നടപ്പിലാക്കുന്നത്. വായ്പ കുടിശ്ശികക്കാർക്ക് ആവശ്യാനുസരണം സാവകാശം നൽകി രമ്യമായ രീതിയിൽ തുക ഈടാക്കുന്നതിന് പകരം, വസ്തുവകകളും വീടും ജപ്തി ചെയ്യുന്ന നടപടി ജില്ലയിൽ എന്ത് വിലകൊടുത്തും തടയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. സമരത്തിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് ചെയർമാൻ എ.സി. തോമസ്, ടി. ഇബ്രാഹിം, എ.എൻ. മുകുന്ദൻ, വിദ്യാധരൻ വൈദ്യർ, ഒ.ആർ. വിജയൻ, അപ്പച്ചൻ ചീങ്കല്ലേൽ, എൻ.കെ. കുര്യൻ, കെ.ജെ. ബൈജു എന്നിവർ പങ്കെടുത്തു.





Leave a Reply