‘യുദ്ധം നമ്മുടെ അടുക്കളയിൽ എത്തുമ്പോൾ’ ജനസംവാദ സദസ്സ് സംഘടിപ്പിച്ചു
പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയും ചെറ്റപ്പാലം കീർത്തി മഹിളാ സമാജവും സംയുക്തമായി “യുദ്ധം നമ്മുടെ അടുക്കളയിൽ എത്തുമ്പോൾ” എന്ന വിഷയത്തിൽ ജനസംവാദ സദസ്സ് സംഘടിപ്പിച്ചു. കീർത്തി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.എം. ടോമി വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ജമുന ജി. അധ്യക്ഷത വഹിച്ച ചടങ്ങിൽ രസ്ന പി., രാധ പരമേശ്വരൻ, വി.എസ്. ചാക്കോ, അബ്ദുള്ള കൂരിയാടൻ, റജി കെ.എം., ശോശാമ്മ ജോർജ്, എൻ. സത്യാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈസ അബ്രഹാം സ്വാഗതവും ബീന സജി നന്ദിയും രേഖപ്പെടുത്തി.





Leave a Reply