യുഡിഎഫിന്റെ ഡീൽ ജനങ്ങളുമായി: കെ.സി. വേണുഗോപാൽ
മാനന്തവാടി: എൽഡിഎഫ്-ബിജെപി ഡീലാണ് നടത്തുന്നതെങ്കിൽ യുഡിഎഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി ഉഷാ വിജയന് എടവക രണ്ടേനാലിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി അധികാരത്തിൽ വരുമെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി കേരളത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം ചെയർമാൻ പടയൻ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ അഡ്വ. എൻ.കെ. വർഗീസ്, മുതുവോടൻ ഇബ്രാഹിം, യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ്, സി. കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, എം.സി. സെബാസ്റ്റ്യൻ, ഗിരിജാ സുധാകരൻ, ജിൽസൺ തുപ്പുങ്കര, സ്ഥാനാർഥി ഉഷാ വിജയൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply