ഓശാന തിരുനാൾ പ്രദക്ഷിണം: ഉഷ വിജയൻ പങ്കെടുത്തു
ദ്വാരക: ദ്വാരക സെന്റ് അൽഫോൻസ ഫൊറോന പള്ളിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഓശാന തിരുനാൾ പ്രദക്ഷിണത്തിൽ മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ ഒത്തുചേർന്നു. കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി വിശ്വാസികൾക്ക് ഓശാന തിരുനാളിന്റെ മംഗളങ്ങൾ നേർന്നു. ദ്വാരക സെന്റ് അൽഫോൻസ പള്ളി വികാരി ഫാദർ ബാബു മൂത്തേടത്ത് സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്തു. ഫാദർ ജോസഫ് പരുവുമ്മേൽ, ഫാദർ സന്തോഷ് ഒറവറാംതറ, ഫാദർ ബെന്നി പീക്കുന്നേൽ, ഫാദർ ബെന്നി പാറാനി, ഫാദർ പ്രിയേഷ് മയിലാംപറമ്പിൽ, ഫാദർ തോമസ് ഞള്ളംപുഴ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.





Leave a Reply