April 25, 2026

ഉഷ വിജയനെ വിജയിപ്പിക്കണമെന്ന് ആർ എസ് പി മാനന്തവാടി മണ്ഡലം കമ്മിറ്റി 

0
IMG_20260329_191352
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടിയുടെ സമഗ്ര വികസനത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആർഎസ്പി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആർഎസ്പി ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, നാടിന്റെ ആവശ്യമാണ് ഉഷ വിജയന്റെ വിജയമെന്ന് പറഞ്ഞു. മണ്ഡലം സെക്രട്ടറി അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടിക്കുളം ലോക്കൽ സെക്രട്ടറി സന്തോഷ്, തിരുനെല്ലി ലോക്കൽ സെക്രട്ടറി സജി തോമസ്, അരണപാറ മാധവൻ നമ്പ്യാർ, തരുവണ രതീഷ്, ഗോകുൽ പ്രകാശൻ, ബാലൻ, ചന്ദ്രൻ, റുക്കിയ എന്നിവർ പ്രസംഗിച്ചു. രമേശൻ മക്കിയാട് നന്ദി രേഖപ്പെടുത്തി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് ജവഹർ, വേണു എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായും മണ്ഡലം കമ്മിറ്റി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *