April 25, 2026

രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 45 ലക്ഷം രൂപ പോലീസ് പിടികൂടി

0
IMG_20260330_213933
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 45 ലക്ഷം രൂപ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങയിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്. കോഴിക്കോട്, മുക്കം, നീലേശ്വരം സ്വദേശികളായ റഹീം, മുഹമ്മദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ഇന്ന്തീ  കർണാടക ഭാഗത്തുനിന്നും വന്ന കെഎൽ 76 സി 1252 നമ്പർ ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ രഹസ്യ അറയിലാണ് പണം കണ്ടെത്തിയത്. നിയമാനുസൃതമായ യാതൊരു രേഖകളുമില്ലാതെയായിരുന്നു ഇവർ പണം കടത്തിയത്. സബ്ബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, കുഞ്ഞിരാമൻ, എഎസ് ഐമാരായ ഹംസ, അശോകൻ, സുമേഷ്, സീനിയർ സിപിഒ മോഹൻദാസ്, സിപിഒ വിജയൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *