വനിതാ സംഗമം സംഘടിപ്പിച്ച് യുഡിഎഫ്
വെണ്ണിയോട്: ടി സിദ്ധിഖ് എം എൽ എ യുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനായി യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. ഇന്ദിരാ ഗ്യാരന്റി ഒരു ജനതയുടെ ജീവിത രക്ഷക്ക് ഉപയുക്തമാകുമെന്ന് സംഗമം ചുണ്ടിക്കാട്ടി. യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ വൈപ്പടി അബ്ദുള്ള അധ്യക്ഷം വഹിച്ചു. കടവൻ ഹംസ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ സുരേഷ് ബാബുവാളൽ, സി സി തങ്കച്ചൻ, പി സി അബ്ദുള്ള, പി പി റെനീഷ്, രജിത സി സി, മൈമുനറസാഖ്, കെ എഫിലോമിന ടീച്ചർ, ഇ.ആർ പുഷ്പ, റംല അസീസ്സ്, ജെനിമോൾ എം ജി, വി ആർ ബാലൻ, ജസ്റ്റിൻ സിറിയക്ക്, ആശ ആന്റണി,ബിന്ദു ഒ ജെ, പി എൽ ജോസ്, സി കെ ഇബ്രായി, എം.സി മോയിൻ എന്നിവർ സംസാരിച്ചു.





Leave a Reply