April 9, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

0
IMG_20260407_195829
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ അവസാനഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലുമായുള്ള 715 പോളിംഗ് സ്റ്റേഷനുകളിലേക്കും 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ നിശ്ചയിച്ചു. മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരേയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും വിന്യസിച്ചു. മാനന്തവാടിയില്‍ 570, സുല്‍ത്താന്‍ ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിംഗ് ഓഫീസര്‍മാരും പ്രവര്‍ത്തിക്കും. ഇതില്‍ 20 ശതമാനം പേര്‍ റിസര്‍വ് ലിസ്റ്റില്‍ ഉള്ളവരാണ്.

 

തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി, ട്രൈനിംഗ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ് എന്നിവര്‍ കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ പങ്കെടുത്തു. കൂടാതെ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ അവസാനഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *