April 9, 2026

ഹരിത കർമ്മ സേന അംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു

0
WhatsApp Image 2026-04-07 at 8.14.57 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭ പരിധിയിലെ വിവിധ പോളിങ് ബൂത്തുകളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച ഹരിത കർമ്മ സേന അംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ബൂത്ത് തലത്തിൽ മാലിന്യ നിർമ്മാർജനവും പ്ലാസ്റ്റിക് ഉപഭോഗ നിയന്ത്രണവും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പരിശീലനത്തിൽ വിശദീകരിച്ചു.

നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് ജി, നഗരസഭതല നോഡൽ ഓഫീസർ സന്തോഷ് കുമാർ എം, ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വിൻ പി.എ, അശ്വതി കെ.വി എന്നിവർ ഹരിത കർമ്മ സേനയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇലക്ഷനോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രിന്റിംഗ് പ്രസുകളിൽ വ്യാപക പരിശോധനയും നടത്തി. പരിശോധനയിൽ നിരോധിത ഫ്ലക്സ് ഉപയോഗം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഹരിത ഇലക്ഷനുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകൾക്ക് സമീപമുള്ള ഹോട്ടലുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്ക് ഹരിത പെരുമാറ്റ ചട്ടം ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നിർദേശങ്ങൾ നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു.

ഹരിത കർമ്മ സേന അംഗങ്ങൾ, നഗരസഭ ജീവനക്കാർ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എ സോഷ്യൽ സയൻസ് ആൻഡ് എക്കണോമിക്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത പരിപാടിക്ക് നഗരസഭ പൊതുജന ആരോഗ്യം പരിസ്ഥിതി വിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അശ്വതി രാജൻ, അശ്വതി കെ.വി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ സുമിത എൻ.എസ് എന്നിവർ നേതൃത്വം നൽകി.

നാളെ നടക്കുന്ന ഇലക്ഷൻ സാമഗ്രികൾ വിതരണ കേന്ദ്രത്തിലും പോളിംഗ് സ്റ്റേഷനുകളിലും ഹരിത തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ഹരിത കർമ്മ സേന അംഗങ്ങളെ നിയോഗിച്ചിട്ടുള്ളതായി മാനന്തവാടി നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് സന്തോഷ് ജി പത്രസമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *