May 9, 2026

അടുപ്പ് കൂട്ടി സമരം നടത്തി 

0
IMG_20260509_101953
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പാചകവാതകത്തിന്റെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്നും ഗ്യാസ് സുലഭമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പുൽപ്പള്ളിയിൽ അടുപ്പുകൂട്ടി സമരം നടത്തി. സമരത്തിന്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മത്തായി ആതിര നിർവ്വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ഷിബിൻ വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജിമോൻ കെ.എസ്, ജോബിഷ്, നിധിൻ, സലിൽ പൗലോസ്, ജോസ് കുന്നത്ത്, ഷാജിമോൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *