ഉജ്ജ്വലം’ വേനലവധിക്കാല ആരോഗ്യ പരിപാടി സംഘടിപ്പിച്ചു
പുതുശ്ശേരി: ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഗവ. ആയുർവേദ ഡിസ്‌പെൻസറി പുതുശ്ശേരി, ഹർഷം ആയുർവ്വേദ മാനസികാരോഗ്യ പദ്ധതി, ആയുഷ്ഗ്രാം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനലവധിക്കാല ആരോഗ്യ പരിപാടി ‘ഉജ്ജ്വലം’ പുതുശ്ശേരി ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് മെമ്പർ സിനി മാണിശ്ശേരിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷിന്റോ കല്ലിങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ. ശാന്തിനി ടി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ബീന ജോസഫ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ. സിജോ കുര്യാക്കോസ്, ഡോ. പ്രിൻസി മത്തായി, തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭു, സുവാസ്, സന്തോഷ് ശേഖർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പവിത കെ.കെ, കുഞ്ഞാമൻ കെ.കെ, ഭാസ്കരൻ സി.കെ, ലിനോജ് വി.റ്റി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ജീവിതം തന്നെ ലഹരി, കൗമാരത്തിലെ ആരോഗ്യപരിശീലനം, കുട്ടികൾക്ക് മാനസികാരോഗ്യ പരിശീലനം, നല്ല ആരോഗ്യത്തിന് ആയുഷ് ടൈംടേബിൾ, അറിയാം മുറ്റത്തെ ഔഷധങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വിശദീകരണ ക്ലാസുകൾ നടന്നു. യോഗ ഇൻസ്ട്രക്ടർ പവിത കെ.കെ കുട്ടികൾക്കായി യോഗ പരിശീലനം നൽകിയതിനൊപ്പം വിവിധ തരത്തിലുള്ള ഗെയിംകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ആയുഷ്ഗ്രാം പദ്ധതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയുഷ് ടൈംടേബിൾ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.





Leave a Reply