യു ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
കൽപ്പറ്റ: യു ഡി എഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടപ്പിച്ച് കൽപ്പറ്റയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ബാൻ്റു മേളത്തിൻ്റെ അകമ്പടിയോടെ നടന്ന ആഹ്ലാദ പ്രകടനത്തിൽ വനിതാപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഗിരീഷ് കൽപ്പറ്റ, എ പി ഹമീദ്, കെ കെ രാജേന്ദ്രൻ, ഡിൻ്റോ ജോസ് എസ് മണി, പിപി മുഹമ്മദ് തുടങ്ങി നിരവധി പേർ നേതൃത്വം നൽകി.





Leave a Reply