ഇരുട്ടടിയായി ഇന്ധനവില; ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്
കൊച്ചി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി വർധിച്ചു.
വെള്ളിയാഴ്ച പെട്രോളിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇന്ധനവില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വിലവർധനവ് ഉണ്ടായിരിക്കുന്നതെന്നാണ് വിശദീകരണം. ഇനിയും ഇന്ധനവിലവ വർധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരം.





Leave a Reply