കെ.എസ്.പി.എൽ വയനാട് ജില്ലാ മെംബർഷിപ്പ് ക്യാംപെയ്ന് തുടക്കമായി
മാനന്തവാടി: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ എസ് പി എൽ) വയനാട് ജില്ലാ മെംബർഷിപ്പ് ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം ലീഗ് ഓഫീസിൽ വെച്ച് നടന്ന ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ വെച്ച് നിർവ്വഹിച്ചു. വയനാട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സലീം ആയത്തിന് പുതുതായി അംഗത്വം നൽകിക്കൊണ്ട് മാനന്തവാടി മുൻസിപ്പൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി. വി. എസ്. മൂസയാണ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ, ജോയിന്റ് സെക്രട്ടറി ഹംസ ഇസ്മാലി, വൈസ് പ്രസിഡന്റ് എ. സി. മമ്മൂട്ടി, ഇബ്രാഹിം പള്ളിയാൽ, പി. മമ്മൂട്ടി മാസ്റ്റർ, അബ്ദുൽ റഹ്മാൻ സുല്ലമി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply