May 20, 2026

ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പ്രോഗ്രാം സംഘടിപ്പിച്ചു

0
template for wayanad news (33)
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി വാർഡ് മെമ്പർ നുസ്രത്ത് കെപി ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയൽ ട്രെയിനർ സ്നേഹ വിഷയാവതരണം നടത്തി.

എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, വാർഡ് മെമ്പർ ഷമീർ എന്നിവർ ആശംസ പ്രസംഗം നടത്തി. എയിംസ്‌വേ മീനങ്ങാടി പ്രസിഡൻ്റ് ആനന്ദവല്ലി, സെക്രട്ടറി ഷബീർ, ബേബി മെമ്മോറിയൽ പി ആർ ഓ അൻസിൽ എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *