മിൽമാ പാലിന് 4 രൂപ കൂട്ടി; പുതുക്കിയ വില ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. ജൂൺ മാസം ഒന്നാം തീയതി മുതൽ ലിറ്ററിന് വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമാണ് തീരുമാനം.
പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും. കടുത്ത വരൾച്ചയും, അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള പാലിന്റെ വില ഗണ്യമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖല യൂണിയനുകൾക്ക് പാൽ വിൽപ്പനയിൽ നഷ്ടം സംഭവിക്കുന്നുണ്ട്. പാൽ ഉൽപ്പാദന ചെലവ് ഏറിയതിനാലും, വരുമാനം കുറഞ്ഞതിനാലും കേരളത്തിലെ ക്ഷീരകർഷകർ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉത്പാദനോപാധികളുടെ ഗണ്യമായ വില വർദ്ധനവ് കണക്കിലെടുത്തും, ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ച് നിർത്തുന്നതിനും പാൽ വില വർദ്ധനവ് അത്യന്തം അനിവാര്യമാണ്’ മിൽമ പ്രസ്താവനയിൽ അറിയിച്ചു.





Leave a Reply