തരുവണ ജി.യു.പി. ഓപ്പൺ ഓഡിറ്റോറിയം നിർമാണം; ധനസമാഹരണത്തിന് തുടക്കമായി
തരുവണ: തരുവണ ഗവ. യു.പി. സ്കൂളിനു ഓപ്പൺ ഓഡിറ്റോറിയം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യ സംഭാവന പൂർവ വിദ്യാർഥിയും എഴുത്തുകാരനുമായ പള്ളിയാൽ അലിയിൽനിന്നു പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി പി.കെ. നിസാർ സ്വീകരിച്ചു. പി.ടി.എ. പ്രസിഡൻറ് എം.കെ. സൂപ്പി മൗലവി അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ എ. അജയകുമാർ, സീനിയർ അസിസ്റ്റന്റ് സി.ടി. ഷൈൻ റോമില, സ്റ്റാഫ് സെക്രട്ടറി ടി.എം. രമ്യ, പൂർവ വിദ്യാർഥി സംഘടനാ ചെയർമാൻ എ.കെ. ഹാരിസ്, എസ്.എം.സി. ചെയർമാൻ കെ. മുഹമ്മദലി, മദർ പി.ടി.എ. പ്രസിഡൻറ് പി.സി. നൗഷിജ, പി.കെ. മമ്മൂട്ടി ആരം, എ.കെ. ജമാൽ, മുഹമ്മദ് ഷാഫി, കെ. സുൽഫത്ത്, നാസർ അരങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply