May 24, 2026

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കെ.ആർ.എസ്.എം.എ നിർമ്മിച്ച ‘സ്നേഹഭവനം’ സമർപ്പണവും സംസ്ഥാന സമ്മേളനവും നാളെ 

0
IMG_20260524_205050
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള റെക്കനൈസ്‌ഡ് സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേ ഷൻ (കെ.ആർ.എസ്.എം.എ.) സംസ്ഥാന കമ്മിറ്റി വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്കായി നിർമ്മിച്ച ‘സ്നേഹഭവനം’ വീടിന്റെ താക്കോൽ കൈമാറ്റവും സംഘടനയുടെ സംസ്ഥാന സമ്മേളനവും നാളെ (മെയ്‌ 25)മേപ്പാടി പുത്തൂർ വയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഹാളിൽ വെച്ച് നടക്കും. സംസ്ഥാനത്തെ അൺ എയിഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്‌മെന്റും ചേർന്ന് സമാഹരിച്ച പതിനെട്ട് ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി  ടി. സിദ്ദീഖ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

 

കേരളത്തിലെ ആയിരത്തോളം വിദ്യാലയ പ്രതിനിധികൾ പങ്കെടുക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ്  രാഘവ ചേരാൾ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ചന്ദ്രിക കൃഷ്ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്. റംല ഹംസ, വാർഡ് മെമ്പർ ജോൺ മാത, ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം വയനാട് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിക്കുന്നതാണ്. പരിപാടിയുടെ മുന്നോടിയായി നടന്ന സ്വാഗത സംഘം ഭാരവാഹി യോഗത്തിൽ കെ.ആർ.എസ്.എം.എ. സംസ്ഥാന സെക്രട്ടറി രഞ്ജീവ് കുറുപ്പ്, ഡോ. എസ്. വിക്രമൻ, ടി.പി മുനീർ, പ്രൊഫ. എം. മുഹമ്മദ് ബഷീർ, ഹർഷാദ് എം. ഷാ, നാസർ പനമരം, മാത്യു ജേക്കബ്, അനിൽ ജേക്കബ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *