വയനാട് മെഡിക്കൽ കോളേജ്: യാഥാർഥ്യബോധത്തോടെയുള്ള ഇടപെടലിന് സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ (എം.എൽ)
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിനായി മടക്കിമലയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ മെഡിക്കൽ-നേഴ്സിംഗ് കോഴ്സുകളും, പാരാമെഡിക്കൽ കോഴ്സുകളും, ദന്തൽ-ഓർത്തോ-ഇ എൻ ടി ഹോസ്പിറ്റലുകളും ആരംഭിക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ(എം.എൽ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെങ്കുത്തായ സ്ഥലത്തിരിക്കുന്ന മാനന്തവാടി ഹോസ്പിറ്റൽ എരുമത്തെരുവിൽ സർക്കാർ ഏറ്റെടുത്തിരിക്കുന്ന ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും മുന്നോട്ടു വരണം. ഇത്തരം ഇടപെടലുകളിലൂടെ വയനാടിൻ്റെ മെഡിക്കൽ കോളേജ് സംബന്ധിച്ച് ജനങ്ങൾക്ക് ഉപകാരപ്രദവുമായതും ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിനുതകുന്നതുമായ യാഥാർഥ്യബോധത്തോടെയുള്ള സമീപനം സർക്കാർ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം.പി.മാത്യൂ റിപ്പോർട്ടവതരിപ്പിച്ചു. പി.വി.തോമസ്, കെ.വാസുദേവൻ, എം.കെ.കൃഷ്ണൻകുട്ടി, ഇ.ജെ.ദേവസ്യ, എം.ചുരളി, രാധാകൃഷ്ണൻ.എം. തുടങ്ങിയവർ സംസാരിച്ചു.





Leave a Reply