May 29, 2026

‘വയോമിത്ര’ വയോജന പരിശീലന പരിപാടി സംഘടിപ്പിച്ചു

0
WhatsApp Image 2026-05-29 at 6.04.34 PM
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശ്ശിലേരി അങ്കണവാടി പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ, ആയുഷ്ഗ്രാം പദ്ധതി, ‘ഹർഷം’ ആയുർവേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘വയോമിത്ര’ വയോജന പരിശീലന പരിപാടി സംഘടിപ്പിച്ചു.

തൃശ്ശിലേരി പകൽവീട്ടിൽ വെച്ച് നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് മെമ്പർ വസന്തകൃഷ്ണൻ ടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ സുഷമ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് കെ.എ അധ്യക്ഷത വഹിച്ചു.

പുഞ്ചിരിക്കൂട്ടം പ്രസിഡണ്ട് പി.വി സ്കറിയ, ജയപാലൻ മാസ്റ്റർ, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർമാരായ ഡോ സിജോ കുര്യാക്കോസ്, ഡോ പ്രിൻസി മത്തായി, എം എൽ എസ് പി നഴ്സ് ദീപ ജോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വയോജന പരിപാടിയിൽ ആയുഷ്ഗ്രാം യോഗ ഡെമോൺസ്ട്രേറ്റർ കുമാരി അശ്വതി വി. യോഗ പരിശീലനത്തിന് നേതൃത്വം നൽകി.

മാനസിക ആരോഗ്യ പരിശീലനം,ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ജീവിതശൈലി രോഗ സ്ക്രീനിങും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വയോജനങ്ങൾക്കായി വിവിധതരം ഗെയിമുകളും ഔഷധ സസ്യ വിതരണവും നടത്തി. ആയുഷ്ഗ്രാം അറ്റൻഡർ ബിബിൻ പി.എഫും ഹർഷം അറ്റൻഡർ അഖിൽ പി.ഡിയും പരിപാടിയ്ക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *