July 3, 2026

ബത്തേരിയിൽ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി

0
WhatsApp Image 2026-07-03 at 8.21.48 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരിയിൽ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വൻ ഹാൻസ് ശേഖരം പിടികൂടി. രഹസ്യ അറയിൽ സൂക്ഷിച്ച 5615 പാക്കറ്റും, വീട് മുറ്റത്ത് പാർക്ക്‌ ചെയ്ത വാഹനങ്ങളിൽ നിന്നായി 795 പാക്കറ്റുമടക്കം 6410 പാക്കറ്റ് ഹാൻസ് ശേഖരവും, കൂടാതെ 30 പാക്കറ്റ് പാൻ മസാലയുമാണ് പിടികൂടിയത്. ബീനാച്ചി എക്സ് സർവീസ് മെൻ കോളനിയിലെ മുത്തങ്ങയിൽ എം.ഹാരിസി(39)ന്റെ വീട്ടിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.

വീട്ടിനുള്ളിൽ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കെ എൽ 11 ബി ഇ 0087 നമ്പർ ക്വിഡ് കാറിൽ നിന്ന് 750 പാക്കറ്റും, കെ എൽ 56 വൈ 3418 സ്കൂട്ടറിൽ നിന്നും 45 പാക്കറ്റുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ മാസം ജൂൺ ഏഴിനും ബത്തേരിയിൽ നിന്ന് വൻ ലഹരി ശേഖരം പിടികൂടിയിരുന്നു. ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാൻസും, 1800 പാക്കറ്റ് കൂൾ ലിപ്പുമാണ് പിടിച്ചെടുത്തത്. വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *