May 30, 2026

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും

0
WhatsApp Image 2026-05-30 at 6.17.05 PM
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. ഇരുളം, ഓർക്കടവ്, ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 9 വർഷം തടവിനും 1,27,000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

2019 ൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന എസ് സതീഷ് കുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *