ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന്:പെരിക്കല്ലൂർ സ്കൂളിൽ മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: 2026-27 അധ്യയന വർഷത്തെ പ്രവേശനോൽസവം വിപുലമായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കും. തിങ്കളാഴ്ച രാവിലെ 10ന് പെരിക്കല്ലൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോൽസവം ഉദ്ഘാടനം ചെയ്യും. എം എൽ എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിഎസ് ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ വി എൻ ശശീന്ദ്രൻ, ജിനി തോമസ്, ഗിരിജാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷൻ അംഗം കെ.ആർ ജിതിൻ, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിനു കച്ചിറയിൽ, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആർ രഘു , വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി എം കൃഷ്ണൻ, വി എച്ച് എസ് ഇ ജില്ലാ കോ ഓർഡിനേറ്റർ ബിനുമോൾ ജോസ്, ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, ഡി പി സി വി.അനിൽകുമാർ, ജില്ലാ വിദ്യാദ്യാസ ഓഫീസർ സി.എ മൻമോഹൻ, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ സി ഹസീന, വിദ്യാകിരണം കോ ഓർഡിനേറ്റർ വിൽസൺ തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, എസ് എസ് കെ പ്രൊജക്ട് ഓഫീസർമാർ , ബി പി ഒ മാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങൾ, സ്‌കൂൾ പി ടി എ, എസ് എം സി ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.





Leave a Reply