കേണിച്ചിറ ഓട്ടോ കുടുംബം ആറാമത് വാർഷികം സംഘടിപ്പിച്ചു; വിജയികളെ അനുമോദിച്ചു
കേണിച്ചിറ: ടൗണിൽ സർവീസ് നടത്തുന്ന നൂറ്റിമുപ്പതോളം ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘കേണിച്ചിറ ഓട്ടോ കുടുംബം’ ആറാമത് വാർഷിക സംഗമം സംഘടിപ്പിച്ചു. വാർഷികത്തോടനുബന്ധിച്ച് ഓട്ടോ ഡ്രൈവർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും അവർക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാരായണൻ ടി.സി. (ചെയർമാൻ), ബിനീഷ് പാലയ്ക്കാ പറമ്പിൽ (കൺവീനർ), മനൂപ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.





Leave a Reply