June 1, 2026

ലോക പുകയില വിരുദ്ധ ദിനം: മാനന്തവാടിയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും സംഘടിപ്പിച്ചു

0
IMG_20260601_090346
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് മാനന്തവാടി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മാനന്തവാടി എൽ എഫ് യു പി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഗാന്ധി പാർക്കിൽ ചേർന്ന യോഗം മാനന്തവാടി എം എൽ എ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി കെ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപ് സ്വാഗതമാശംസിക്കുകയും, എക്സൈസ് ഇൻസ്പെക്ടർ ആർ അരുൺ കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news