June 7, 2026

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി പ്രിയങ്ക ഗാന്ധി

0
IMG_20260607_191101
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ വിവിധ എൻ.ജി.ഒ.കളുടെ കീഴിലുള്ള വിദ്യാർത്ഥികൾക്ക് പ്രിയങ്ക ഗാന്ധി എം.പി. പഠനോപകരണങ്ങൾ എത്തിച്ചുനൽകി. സ്കൂൾ ബാഗ്, കുട, നോട്ട് പുസ്തകങ്ങളും പാദരക്ഷകളും ഉൾപ്പടെ ഇരുപത്തി ഒന്നോളം ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം  കൃഷി മന്ത്രി ടി. സിദ്ദിഖ് കൽപ്പറ്റ എം.പി. ഓഫീസിൽ വെച്ച്‌ നിർവ്വഹിച്ചു. ഉഷ വിജയൻ എം.എൽ.എ., ജില്ല വനിതാ ശിശു വികസന ഓഫീസർ ഗീത എം.ജി., ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, പ്രൊട്ടക്ഷൻ ഓഫിസർ മജേഷ് രാമൻ, ലീഗൽ കം പ്രൊബേഷൻ ഓഫീസർ നിഖിൽ, ജില്ലാ യു.ഡി.എഫ്. കൺവീനർ എച്ച്.ബി. പ്രദീപ് മാസ്റ്റർ, കൽപ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ പി.പി. ആലി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *