June 30, 2026

മാനന്തവാടി എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20260609_091748
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ സൗകര്യാർത്ഥം മാനന്തവാടി എം.എൽ.എ ഉഷ വിജയന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കുന്നിലെ ഡെന്റൽ ക്ലിനിക്ക് കെട്ടിടത്തിന്റെ മുകളിലായി പ്രവർത്തിക്കുന്ന ഓഫീസ് ഡി.സി. സി പ്രസിഡണ്ട് അഡ്വ. ടി.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ മുഹമ്മദ് പടയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ അഡ്വ: എൻ. കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്. ബി പ്രദീപ് മാസ്റ്റർ, എ. എം. നിഷാന്ത്, സി.കുഞ്ഞബ്ദുള്ള, ടി. മൊയ്തു, കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുള്ള, എം.ജി ബിജു, കൊച്ചി ഹമീദ്, ജിൽസൺ തൂപ്പുoകര, ജേക്കബ് സെബാസ്റ്റ്യൻ, പി.വി.ജോർജ്, അബ്ദുള്ള വെട്ടൻ, വി.എ.മജീദ്, ബ്രാൻ അഹമ്മദ് കുട്ടി, മോയി വെള്ളമുണ്ടാ, എം.അബ്ദുറഹിമാൻ, ഹാരിസ് കാട്ടിക്കുളം, പി.വി.എസ്. മൂസ്സ, പ്രമോദ് മാസ്റ്റർ, അഡ്വ. എസ്.എം. ജവഹർ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ഹംസ ഇസ്മാലി, ഗിരിജ സുധാകരൻ, സജ്ന ടീച്ചർ എം.എം. എന്നിവർ സംബന്ധിച്ചു. സാധാരണക്കാർ അടക്കമുള്ളവർക്ക് ഏത് ആവശ്യത്തിനും ഓഫീസിൽ വരാമെന്നും രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളോടൊപ്പം നിൽക്കുമെന്നും ഉഷാ വിജയൻ എം.എൽ.എ. പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *