കെ.എസ്.എസ്.പി.എ കൽപ്പറ്റ നിയോജകമണ്ഡലം ഏകദിന ശില്പശാല സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വനജ ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കൊയ്യോടൻ സെമിനാർ നയിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്ക് എന്ന വിഷയം വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ആലീസും, മെമ്പർഷിപ്പ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയം ജില്ലാ പ്രസിഡന്റ് ടി.എം. ജോസും അവതരിപ്പിച്ചു.
നിയോജകമണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനവും ഏകോപനവും എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി ജോർജ് എൻ.ഡി, കമ്മിറ്റികളുടെ സാമ്പത്തിക നടപടിക്രമങ്ങൾ എന്ന വിഷയത്തിൽ ജില്ലാ ട്രഷറർ എൻ.കെ. പുഷ്പലത എന്നിവർ സംസാരിച്ചു. പൊതു ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.കെ. സുധാകരൻ മറുപടി നൽകി. സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ. വിപിനചന്ദ്രൻ, ഇ.ടി. സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ എം. കീഴ്ശേരി, വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം ജി. വിജയമ്മ, സ്പാർക്ക് ജില്ലാ ചെയർമാൻ ടി.ഒ. റെയ്മൺ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഓമന പി, സെക്രട്ടറി ടി. മൈമൂന, വി. രാമനുണ്ണി, ടി.വി. കുര്യാക്കോസ്, കെ. ശശികുമാർ, ആർ.പി. നളിനി, കെ. സുബ്രഹ്മണ്യൻ, ലില്ലിക്കുട്ടി എം.എ, രമണി എം, രമേശൻ മാണിക്യൻ, കെ.എ. ജോസഫ്, തോമസ് റാത്തപ്പള്ളിൽ, ജോർജ് എം, കാസിം ടി, എ.വി. പൗലോസ്, ടി. സോമനാഥൻ, ജോസ് പിയൂസ്, ടി. സതീഷ് കുമാർ, സ്റ്റീഫൻ കെ, ഹംസ പി, ടി.ഒ. ഉലഹന്നാൻ, ശകുന്തള ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ. സുരേന്ദ്രൻ സ്വാഗതവും ട്രഷറർ അബു ഏല്യാസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.





Leave a Reply