June 11, 2026

നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍

0
IMG_20260611_185620
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍. ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ മാനന്തവാടി, പനമരം സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

22.05.2026 തീയതി രാവിലെ പുലിക്കാട് എന്ന സ്ഥലത്ത് പാട്ടത്തിന് കൃഷി നടത്തിയിരുന്ന സ്ഥലത്തെ 7500 രൂപ വില വരുന്ന 14 നേന്ത്രവാഴ കുലകളാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. മറ്റു പ്രതികളായ സോമന്‍, അനൂപ് എന്നിവരെ പോലീസ് മുമ്പ് പിടികൂടിയിരുന്നു. എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐ കെ.കെ. സോബിന്‍, എ.എസ്.ഐ റോയ്‌സണ്‍ ജോസഫ്, എസ്.സി.പി.ഒ റോബിന്‍ ജോര്‍ജ്, സി.പി.ഒമാരായ മുഹമ്മദ്് നിസാര്‍, കെ. പ്രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *