കുളത്താട പകൽവീട്ടിൽ വയോജനങ്ങൾക്കായി പ്രത്യേക ശാരീരിക മാനസിക പരിശീലന പരിപാടി സംഘടിപ്പിച്ചു
തവിഞ്ഞാൽ: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി തലപ്പുഴ, ആയുഷ്ഗ്രാമം പദ്ധതി, ഹർഷം ആയുർവേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക ശാരീരിക മാനസിക പരിശീലന പരിപാടി “വയോമിത്ര” കുളത്താട പകൽവീട്ടിൽ വെച്ച് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു സന്തോഷ് അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ വി.കെ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പകൽവീട് പ്രസിഡന്റ് ശങ്കരനാരായണൻ, ചന്ദ്രൻ മാസ്റ്റർ, ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹർഷം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി മത്തായി, ദിവ്യ ഇ. വി. തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന യോഗ പരിശീലന ക്ലാസിന് ജി.എ.ഡി തലപ്പുഴയിലെ യോഗ ഇൻസ്ട്രക്ടർ അനില കെ. രാജം നേതൃത്വം നൽകി. തുടർന്ന് നടന്ന ജീവിതശൈലി രോഗനിർണ്ണയ സ്ക്രീനിങ് ക്യാമ്പിന് ജി.എ.ഡി തലപ്പുഴയിലെ MPHW ജസ്ന ജോസും ആശാ വർക്കർമാരായ മോഹനവല്ലി കെ, മേരി മാത്യൂ എന്നിവരും നേതൃത്വം നൽകി. വയോജനങ്ങൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ പരിശീലനം, ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയ പരിശീലന ക്ലാസ്സുകൾക്ക് ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസും, മാനസികാരോഗ്യ പരിശീലനത്തിന് ഹർഷം പദ്ധതി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി മത്തായിയും നേതൃത്വം നൽകി. വയോജനങ്ങൾക്കായി ഔഷധ സസ്യ വിതരണവും വിവിധ വിനോദ മത്സരങ്ങളും പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു. ജി.എ.ഡി തലപ്പുഴയിലെ ഫാർമസിസ്റ്റ് രാജു സി. കെ., ആയുഷ്ഗ്രാമം അറ്റൻഡർ ബിബിൻ പി. എഫ്., ഹർഷം പദ്ധതി അറ്റൻഡർ അഖിൽ പി. ഡി. എന്നിവർ പരിപാടിയുടെ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചു.





Leave a Reply